മൊഴികള്‍

Saturday, January 27, 2007

അറിവ്

  • അറിവില്ലത്തവനെന്ന അറിവില്ലത്തവന്‍ ഭോഷന്‍, അവനെ ഉപേക്ഷിക്കുക. അറിവുള്ളവെനെന്ന് അറിയാത്തവന്‍ ഉറങ്ങുകയാണ്; അവനെ ഉണര്‍ത്തുക. അറിവില്ലാത്തവന്‍ എന്ന അറിവുള്ളവന്‍ ലളിത ബിദ്ധിയാണ്; അവനെ പഠിപ്പിക്കുക. അറിവുള്ളവന്‍ എന്നറിവുള്ളവന്‍ സാക്ഷാല്‍ ജ്ഞാനി, അവനെ പിന്തുടരുക.......
  • ഒരുവന്‍ മണ്‍ വെട്ടികൊണ്ട് ഭൂമി കുഴിച്ച് ജലം കണ്ടെത്തുന്നതുപോലെ ശുശ്രൂഷാതത്പരനായ ശിഷ്യന്‍ ഗുരുവിനുള്ള വിദ്യയെ പ്രാപിക്കുന്നു...മനു
  • ഈശ്വരനെ അറിഞ്ഞിട്ട് നിങ്ങള്‍ സംസാരത്തില്‍ വാഴുവിന്‍. അതിന്റെ പേരാണ് വിദ്യാസംസാരം...ശ്രീരമക്രിഷ്ണ പരമഹംസന്‍.
  • എല്ലാ അറിവും വിദ്യാഭ്യാസവും ഉണ്മയുടെ ചലനങ്ങളാണ്. ഓര്‍മയുടെ ഈട്ടംകുടലാണ് ഉണ്മ. അതിനെ അറിവായി നാം കണക്കാക്കുന്നു......ജിദ്ദു ക്രിഷ്ണമൂര്‍ത്തി.
  • നിങ്ങള്‍ ഒരാളെ എന്തെങ്കിലും പഠിപ്പിക്കാന്‍ ശ്രമിക്കുക അയാള്‍ നിങ്ങളെ ഒരിക്കലും പഠിക്കുകയില്ല....ബെര്‍ണാട്ഷാ.
  • നന്നായി പ്രതിപാദിക്കപ്പെട്ട പ്രശ്നം പകുതി പരിഹരിച്ചു കഴിഞ്ഞിരുന്നു....ചാള്‍സ് കേറ്ററിങ്.
  • ഉത്തമവിദ്യാഭാസത്തിന്റെ ആദ്യത്തെ ചവിട്ടുപടി ഒരു പരിശുദ്ധ ഹ്രിദയമാണ്...ഗാന്ധിജി.
  • അജ്ഞാനം നിമിത്തമുണ്ടാകുന്ന സംശയത്തെ ജ്ഞാനമാകുന്ന വാള്‍കോണ്ടു വെട്ടിമുറിച്ചുകളഞ്ഞ് കര്‍മ്മയോഗമനുഷ്ഠിക്കുക. താമസിക്കേണ്ട: നീ എഴുനേല്‍ക്കുക.....ഭഗവത്ഗീത.

അഹിംസ

  • അഹിംസയും സത്യവും എന്റെ രണ്ടു ശ്വസകോശങ്ങള്‍ പോലെയാണ്. അവ കൂടതെ എനിക്കു ജീവിക്കാനാവില്ല..മഹത്മാ ഗാന്ധി.

അഹങ്കാരം

  • അഹങ്കാരം ഉള്ളതുകൊണ്ടാണ് ഈശ്വരനെ കാണാനൊക്കാത്തത്. ഈശ്വരന്റെ മണിമാളികയുടെ പടിക്കല്‍ അഹങ്കാരമാകുന്ന മരക്കുറ്റി കിടക്കുന്നു.ആമരക്കുറ്റി ചാടിക്കടക്കാതെ അദ്ദേഹത്തിന്റെ മണിമാളികയില്‍ പ്രവേശനമില്ല.....ശ്രീരമക്രിഷ്ണ പരമഹംസന്‍.
  • ചുരുണ്ട മുടി പോലെയാണ് അഹങ്കാരം. ഇതാ പോയി, അതു പിന്നെയുമെത്തി! അഹങ്കാരം ഉപേക്ഷിക്കാതെ ഈശ്വരക്രിപ ലഭിക്കുകയില്ല......ശ്രീരമക്രിഷ്ണ പരമഹംസന്‍.
  • അഹംബുദ്ധി നശിക്കുമ്പോള്‍ ദൈവത്തില്‍ ചേര്‍ന്നിടും നരന്‍...ഗുരുനാനാക്ക്.
  • അഹങ്കാരം മരുന്നില്ലാത്ത രോഗമാണ്.....ഡോ ജൊണ്‍സണ്‍.
  • അഹങ്കാരവും അനുഗ്രഹവും ഒരുമിച്ചു കഴിയാറില്ല..
  • അഹങ്കാരിയുടെ ആത്മാവ് അവന്റെ വസ്ത്രത്തിലാണ്...ഷേക്സിപിയര്‍.

Sunday, January 21, 2007

അസൂയ

  • മറ്റൊരാളുടെ ദയയേക്കാള്‍ നല്ലത് അസൂയയാണ്..ഹെഡോട്ടസ്ഫ്സ്

അസാധ്യം

  • വിഡ്ഢിയുടെ നിഘണ്ടുവിലെ പദമാണ് അസാധ്യം...
  • ബുദ്ധിമാന്മാര്‍ അസാദ്ധ്യമെന്നുകരുതുന്നതാണ്
    ആഗ്രഹിക്കുന്നത്...ഡെമോക്രാറ്റസ്

അശ്രദ്ധ

  • അശ്രദ്ധ അറിവില്ലായ്മയേക്കാള്‍ ദോഷം ചെയ്യുന്നതാണ്...ഫ്രാങ്ക്ലിന്‍
  • അശ്രദ്ധനായവന്റെ ഭാര്യയും വിധവയും തമ്മില്‍ വ്യത്യാസമില്ല..

അവസരം

  • അവസരങ്ങള്‍ ഒരിക്കലും ഒന്നിലധികം തവണ നിങ്ങളുടെ വാതില്‍ക്കല്‍
    മുട്ടില്ല...ഷാംഫോര്‍ട്ട്
  • ബുദ്ധിമാന്മാര്‍ അവസരങ്ങള്‍ സ്രിഷ്ടിക്കുന്നവരാണ്....ബേക്കണ്‍
  • അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നവന്‍ വിജയങ്ങളെ
    നഷ്ടപ്പെടുത്തുന്നവനാണ്..ചാസത്സ്

അവകാശം

  • രക്ഷിക്കുവാനാണ് മനുഷ്യന് അവകാശമുള്ളത്,
    ശിക്ഷിക്കുവാനല്ല....ഗുരുനാനാക്ക്
  • അവകാശങ്ങള്‍ ചുമതലകളുമായി ബന്ധപ്പെട്ടതാണ്...മഹാത്മാ ഗാന്ധി
  • സ്ത്രീയായാലും പുരുഷനായാലും ഭൂമിയിലെ നമ്മുടെ അവകാശങ്ങള്‍
    സ്വതസിദ്ധമാണ്...വാള്‍ട്ട് വിറ്റ്മാന്‍

അലസത

  • പ്രവര്‍ത്തനം തിന്മയിലേക്ക് നയിച്ചേക്കാം പക്ഷേ അലസത ഒരിക്കലും
    നന്മയിലേക്ക് നയിക്കുകയില്ല..ഹന്നാ മൂര്‍
  • അലസന്മാര്‍ സാക്ഷാല്‍ വിഡ്ഢികളാണ്...സിമ്മര്‍മാന്‍
  • അലസത ഭിക്ഷാടനത്തിന്റെ താക്കോ‍ലും എല്ലാ തിന്മയുറ്റേയും
    അടിവേരാണ്....സ്പാര്‍ജിയോണ്‍

അയല്‍ക്കാരന്‍

  • നിങ്ങളുടെ അയല്‍ക്കാരനെ ശല്ല്യപ്പെടുത്തണമെങ്കില്‍ അവനോട് അവനെ
    സംബന്ധിച്ചുള്ള സത്യം പറഞ്ഞാല്‍ മതി...പി ആര്‍ട്ടിനോ
  • ഒരു നല്ല അയല്‍ക്കാരന്‍ പുരകിലെ വേലിക്കരികെ നിങ്ങളോട് ചിരിക്കുകയും
    എന്നാല്‍ അതില്‍ കയറാതിരിക്കുകയും ചെയ്യുന്നയാളാണ്....
  • അയല്‍ക്കാരനില്ലാതെ ജീവിക്കാന്‍ മാത്രം സമ്പന്നരായ് ആരുമില്ല..

അമ്മ

  • ഈശ്വരന് എല്ലായിടത്തും എത്താന്‍ കഴിയാത്തതുകൊണ്ടാണ് അമ്മമാരെ തന്നത്..
  • അമ്മയുടെ ഹ്രിദയമാണ് ശിശുവിന്റെ വിദ്യാലയം..ബീച്ചര്‍
  • ഞാന്‍ എന്തായിരിക്കുന്നുവോ എന്താകുവാന്‍ ആഗ്രഹിക്കുന്നുവോ അതിനെല്ലാം
    ഞാന്‍ എന്റെ അമ്മയോട് കടപ്പെട്ടിരിക്കുന്നു.....എബ്രഹാം ലിങ്കന്‍

അഭിപ്രായം

  • അഭിപ്രായങ്ങള്‍ക്കുവേണ്ടി പോരടിയില്ലെങ്കില്‍ അവ
    അതിജീവിക്കയില്ല.....തോമസ് മാന്‍
  • സ്വന്തമായി അഭിപ്രായങ്ങളില്ലാത്തവന്‍ അടിമയാണ്...കോച്ച് സ്റ്റോക്ക്
  • അഭിപ്രായമെന്നുപറഞ്ഞാല്‍ അത് ലോകത്തിലെ ഏറ്റവും വലിയ
    വ്യാജമാണ്...കാര്‍ലൈല്‍
  • മനുഷ്യന്റെ അഭിപ്രായങ്ങലുടെ ചരിത്രം അവന്റെ തെറ്റുകളുടെ ചരിത്രം
    കൂടിയാണ്‍...വോള്‍ട്ടയര്‍

അനുസരണം

  • അനുസരണം ബലിയേക്കാ‍ള്‍ ശ്രേഷ്ഠമാണ്.....അക്വിനാസ്
  • അനുസരിക്കാനറിയാത്തവന് ഭരിക്കാനും അറിയില്ല....തോമസ് അക്കെമ്പിസ്
  • അനുസരണമാണ് വിജയത്തിന്റെ മാതാവ്.....എസ്കിലസ്

Thursday, January 11, 2007

അനുഭവം

  • അനുഭവം ഒരിക്കലും നാലതിര്‍ത്തിക്കുള്ളില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒന്നല്ല . ഒരിക്കലും അത് പൂര്‍ത്തീക്രിതവും അല്ല.അനന്തമായ ഒരു ഭാവ വിധേയത്വമാണത്.മനസ്സിന്റെ അന്തപ്പുരത്തില്‍ ഒരു ചിലന്തിവല പോലെ വലിഞ്ഞുനിന്ന് അത് അന്തരീക്ഷത്തില്‍ പ്രസരിക്കുന്ന അണുക്കളെ ഒന്നൊഴിയാതെ പിടിച്ചെറ്റുക്കുന്നു...ഹെന്റി ജെയിംസ്
  • അനുഭവം എന്നത് ഒരു പ്രിയ്യപ്പെട്ട വിദ്യാലയമാണ്. എന്നിട്ടും വിഡ്ഡികള്‍ അത് പഠിക്കുന്നില്ല...ഫ്രങ്ക്ലിന്‍
  • അനുഭവം ഒരു വില കൂടിയ ആഭരണമായിരുന്നില്ലെങ്കില്‍ അത്രയേറെ വിലകൊടുത്ത് ഞാനതു വാങ്ങുമായിരുന്നില്ല...ഷേക്സ്പിയര്‍
  • സഹനത്തിന്റെ സത്താണ് അനുഭവങ്ങള്‍..ഹെല്പ്സ്
  • അനുഭവങ്ങള്‍ പഠിപ്പിക്കുന്ന പാഠങ്ങള്‍ പണ്ഡിതരുടെ സിദ്ധാന്തങ്ങളേക്കാള്‍ വിലപ്പെട്ടതാണ്‍...ആര്‍ .എസ്.സ്റ്റോര്‍ഡ്
  • അനുഭവമുള്ളവന്‍ ആചാര്യനാണ്‍......
  • അനുഭവം കലരാത്ത സിദ്ധാന്തങ്ങള്‍ വാചകക്കസര്‍ത്ത് മാത്രമാണ്...സര്‍ ഫിലിപ്പ് സിഡ്നി
  • അനുഭവത്തിന്റെ ഒരു മുള്ളിന്‍ മുന്നറിയിപ്പിന്റെ മുള്‍പ്പടര്‍പ്പിന്റെയത്ര വിലയുണ്ട്..ലോവല്‍

അനുഗ്രഹം

  • അനുഗ്രഹങ്ങള്‍ഒന്നിച്ചുവരാറില്ല. നിറ്ഭാഗ്യങ്ങള്‍ തനിച്ചും വരാറില്ല...
  • പ്രലോഭനങ്ങള്‍ക്ക് കീഴ്പെടാത്തവന്‍ അനുഗ്രഹീതനാണ്...യേശു.
  • പ്രതീക്ഷയില്ലത്തവന്‍ അനുഗ്രഹീതരാണ് . കാരണം അവര്‍ക്ക് നിരാശപ്പെടേണ്ടിവരില്ല....വാല്‍ക്കോട്ട്.

Wednesday, January 10, 2007

അനുകരണം

  • അനുകരണമെന്നാല്‍ ദാസ്യവ്രിത്തിയാണ്...ഹോണ്ടെയ്ന്‍.
  • അനുകരണം ആത്മാര്‍ത്ഥമായ സ്തുതിയാ‍ണ്....കോള്‍ട്ടന്‍ .
  • അന്യന്റെ വാക്കുകളും പ്രവര്‍ത്തികളും തീരുമാനങ്ങളും കടമെടുത്തു ജീവിക്കുന്നവര്‍ ദുര്‍ബലന്മാരാണ്...ലവാതര്‍

അനീതി

  • ഒരേയൊരു ദൈവദൂഷണത്തിന്റെ പേരാണ് അനീതി...ഇംഗര്‍സോള്‍.
  • അനീതി കാട്ടുന്നവന്‍ അതിനിരയാവുന്നതിനേക്കാള്‍ ഗതികെട്ടവനാണ്....പ്ലേറ്റോ.
  • അനീതി ചെയ്യുന്നവന്‍ അവനവനെതിരെ സമരം ചെയ്യുന്നു...ഹാവാര്‍ഡ്.
  • അനീതിയുടെ സേവകനാണ്‍ വഞ്ചന.....ബര്‍ക്ക്.
  • അനീതി തുടച്ചുനീക്കാന്‍ കരുത്തില്ലെങ്കില്‍ ന്യായധിപനാകന്‍ ശ്രമിക്കരുത്.....
  • അനീതി പ്രവര്‍ത്തിക്കുന്നതാണ് അനീതി സഹിക്കുന്നതിനേക്കാള്‍ ദയനീയം...പ്ലേറ്റോ.

അധികാരം

  • അധികാരം അഴിമതിക്കും, പൂര്‍ണ്ണമായ അധികാരം പൂര്‍ണ്ണമായ അഴിമതിക്കും ഇടയാക്കുന്നു...
  • മഹാന്മാരയ ചില അധികാരികള്‍ മഹാദുഷ്ടന്മാരണ്...ലോര്‍ഡ് ആക്റ്റണ്‍.
  • അമൂര്‍ത്തമായ ഒന്നിനും എന്റെ മേല്‍ അധികാരമില്ല...തുളസീദാ‍സ്.

അധ്വാനം

  • തുരുമ്പെടുത്തുപോകുന്നതിലും ഭേദം തേഞ്ഞുപോകുന്നതാണ്...ബിഷപ്പ് റിച്ചാര്‍ഡ് കമ്പര്‍ലാണ്ട്.
  • വിളവധികം വേലക്കാരോ ചുരുക്കം...ബൈബിള്‍
  • അധ്വാനമില്ലാതെ മഹത്തായതൊന്നും ആരും നേടിയിട്ടില്ല...എമേഴ്സണ്‍.
  • വിശ്വസ്തരും അധ്വാനശീലരുമായിരിക്കുക. അധ്വാനം പ്രാര്‍ത്ഥനതന്നെയണ്...ലാല്‍ ബഹദൂര്‍ ശാസ്ത്രി.
  • ശ്വാസം വിടാന്‍ കഴിവുള്ളിടത്തോളം ഞാന്‍ പണിയെടുക്കും.....ആല്‍ബര്‍ട്ട് ഷൈറ്റ്സര്‍.
  • അധ്വാനിച്ചു ജോലി ചെയ്തശേഷം സമാധാനത്തോടെ ഉറങ്ങുക; ദൈവം ഉണര്‍ന്നിരിപ്പുണ്ട്...വിക്റ്റര്‍ ഹ്യൂഗോ.

അധ്യാപകര്‍

  • രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ ശില്‍പ്പികള്‍ അധ്യാപകരാണ്...മൊറര്‍ജി ദേശായ്.
  • വിജ്ഞാനിയാകാനുള്ള എളുപ്പമാര്‍ഗ്ഗം അധ്യാപകനാവുകയാണ്...അരിസ്റ്റോട്ടില്‍.
  • അഭ്യസനം കൂടാ‍തെയുള്ള അധ്യാപനം അര്‍ത്ഥശ്യൂന്യമാണ്....മോണ്ടെയ്ന്‍.
  • കഴിവുള്ളവര്‍ പ്രവര്‍ത്തിക്കുന്നു; കഴിവില്ലാത്തവര്‍ പഠിപ്പിക്കുന്നു..ബെര്‍ണാട്ഷാ.

അത്യാഗ്രഹം

  • സമ്പത്തേറുംതോറും അത്യാഗ്രഹം വര്‍ധിക്കുന്നു...ജുവനേല്‍.
  • ദരിദ്രര്‍ കൂടുതല്‍ ആവശ്യപ്പെടുന്നു.ആഡംമ്പരപ്രിയ്യര്‍ കൂടുതല്‍ ചോതിക്കുന്നു.അത്യാഗ്രഹി എല്ലാം കൈവശപ്പെടുത്തുന്നു....കൌളി

അജ്ഞത

  • അജ്ഞനാണെന്ന് സ്വയം അറിയാതിരിക്കുന്നതാണ് അജ്ഞതയുടെ ഏറ്റവും വലിയ ദുരന്തഫലം...എ.ബി അല്‍ക്കോട്ട്.
  • അജ്ഞനായിരിക്കുന്നതിലും ഭേദം ജനിക്കാതിരിക്കുന്നതാണ്. അത് ദൌര്‍ഭാഗ്യത്തിന്റെ ആരംഭവുമാണ്...പ്ലേറ്റോ.
  • എനിക്കിതൊന്നും അറിയില്ല. ഏന്റെ ബോധേന്ദ്രിയത്തിന്റെ സ്വഭാവം തനെ അജ്ഞതയാണ്...സോക്രട്ടീസ്.


 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 License.