അറിവ്
- അറിവില്ലത്തവനെന്ന അറിവില്ലത്തവന് ഭോഷന്, അവനെ ഉപേക്ഷിക്കുക. അറിവുള്ളവെനെന്ന് അറിയാത്തവന് ഉറങ്ങുകയാണ്; അവനെ ഉണര്‍ത്തുക. അറിവില്ലാത്തവന് എന്ന അറിവുള്ളവന് ലളിത ബിദ്ധിയാണ്; അവനെ പഠിപ്പിക്കുക. അറിവുള്ളവന് എന്നറിവുള്ളവന്‍ സാക്ഷാല്‍ ജ്ഞാനി, അവനെ പിന്തുടരുക.......
- ഒരുവന് മണ് വെട്ടികൊണ്ട് ഭൂമി കുഴിച്ച് ജലം കണ്ടെത്തുന്നതുപോലെ ശുശ്രൂഷാതത്പരനായ ശിഷ്യന് ഗുരുവിനുള്ള വിദ്യയെ പ്രാപിക്കുന്നു...മനു
- ഈശ്വരനെ അറിഞ്ഞിട്ട് നിങ്ങള്‍ സംസാരത്തില്‍ വാഴുവിന്‍. അതിന്റെ പേരാണ് വിദ്യാസംസാരം...ശ്രീരമക്രിഷ്ണ പരമഹംസന്.
- എല്ലാ അറിവും വിദ്യാഭ്യാസവും ഉണ്മയുടെ ചലനങ്ങളാണ്. ഓര്‍മയുടെ ഈട്ടംകുടലാണ് ഉണ്മ. അതിനെ അറിവായി നാം കണക്കാക്കുന്നു......ജിദ്ദു ക്രിഷ്ണമൂര്‍ത്തി.
- നിങ്ങള്‍ ഒരാളെ എന്തെങ്കിലും പഠിപ്പിക്കാന്‍ ശ്രമിക്കുക അയാള്‍ നിങ്ങളെ ഒരിക്കലും പഠിക്കുകയില്ല....ബെര്ണാട്ഷാ.
- നന്നായി പ്രതിപാദിക്കപ്പെട്ട പ്രശ്നം പകുതി പരിഹരിച്ചു കഴിഞ്ഞിരുന്നു....ചാള്‍സ് കേറ്ററിങ്.
- ഉത്തമവിദ്യാഭാസത്തിന്റെ ആദ്യത്തെ ചവിട്ടുപടി ഒരു പരിശുദ്ധ ഹ്രിദയമാണ്...ഗാന്ധിജി.
- അജ്ഞാനം നിമിത്തമുണ്ടാകുന്ന സംശയത്തെ ജ്ഞാനമാകുന്ന വാള്കോണ്ടു വെട്ടിമുറിച്ചുകളഞ്ഞ് കര്മ്മയോഗമനുഷ്ഠിക്കുക. താമസിക്കേണ്ട: നീ എഴുനേല്ക്കുക.....ഭഗവത്ഗീത.

This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 License.
2 Comments:
yes manikutteee..
"Knowledge is Power "
By
Areekkodan | അരീക്കോടന്‍, At
9:38 PM
അറിവിനു അഗ്നിയേക്കാൾ ശോഭയുണ്ടു!
By
Mahesh Cheruthana/മഹി, At
12:12 AM
Post a Comment
Subscribe to Post Comments [Atom]
<< Home