മൊഴികള്‍

Thursday, November 30, 2006

മഷി

മഷിയുടെ വിക്രിതികള്‍
പതിവുപോലെ എഴുതാന്‍ ഇരുന്നു, സത്യം ആ മഷികുട്ടന്റെ വിക്രിതി അവിടെ തുടങ്ങിയിരുന്നു.
കൈ ആദ്യം തപ്പിയത് അവനെ തന്നെ, കണ്ടില്ല, അതെ ആ സമയം നോക്കി അവന്‍ മുങി..., അവനറിയാമായിരുന്നു അവനില്ലാതെ എനിക്കു ജീവിക്കാന്‍(മരിക്കാന്‍)കഴിയില്ല എന്ന്. അതുകോണ്ടുതന്നെയാണ് അവന്‍ എന്നെ കളിപ്പിക്കുന്നത്.........
കിട്ടി , മഷിക്കുട്ടനെ തൊഴുതു ഞാന്‍ എഴുതി ത്തുടങ്ങി അവന്‍ എനിക്കു ഒരുപാടു മരീചികകള്‍ തന്നു, അതില്‍ ചിലതൊക്കെ സത്യം തന്നെയായിരുന്നു, ചിലത് മരുഭൂമികളുടെ സ്വപ്നങളും.....
അന്നും അവന്‍ മറക്കാതെ ഓര്‍മ്മിപ്പിച്ചു അതെ എന്നിലുറങുന്ന എന്റെ ശിശിരത്തെ പറ്റി....
നന്ദി പറഞ്ഞുകൊണ്ട് നിര്‍ത്തി മഷിക്കുട്ടനെ അവന്റെ കളിക്കു വിട്ടു അപ്പൊഴുംമെന്റെ വിരലടയാളം ആവനെ പിന്തുടന്നുണ്ടായിരുന്നു............... അവന്‍ എന്നെയും

എന്റെ സ്വപ്നം

കരയുന്ന സിംഹകുട്ടികള്‍ക്ക് ചിരിക്കുന്ന മാന്‍പേടയെ ....................
നിശബ്ദനായ ആ പാബുകള്‍ ഇന്നും അഗ്രഹിച്ചത് പവം വായാടി കീരികളെയയിരുന്നു................
നിശബ്ദമായ ഉറക്കത്തിലും ഞന്‍ കണ്ടത് ഭ്രാന്തു പിടിച്ചലയുന്ന എന്റെ മനസ്സിനെയായിരുന്നു......
ഈ മൌനം കുറുംബിയായ നിനക്കും.........നിനക്കുമാത്രം.........

Sunday, November 26, 2006

ഇഷ്ടമാണ് ഒരുപാട്

I LOVE U എന്ന വാക്കിലല്ല എന്റെ സ്നേഹം
എന്റെ ഹ്രിദയം നിന്നെ ആഗ്രഹിക്കുന്നുണ്ടായിരുന്നു ഞാനറിയതെ.............

കൂടെ വന്നാല്‍ അംബിളിമാമനെ പിടിചു തരാമെന്നൊന്നും ഞാന്‍ പറയില്ല.
വന്നാല്‍ ഒരു നല്ല മനസുതരാം, വേദനിപ്പിക്കാനറിയാത്ത ഒരു മനസ്...

എന്റെ പ്രസ്നങ്ങളെ എന്റെ മാത്രം പ്രസ്നങ്ങളായി കണാതെ ഒരുപങ്ക് എനിക്കും ഉണ്ടെന്നു കരുതണം.......
പരസ്പരം കാണാതെ , കേള്‍ക്കതെ, ഇരുന്നാലും നീ എന്റെതല്ലാതവില്ലല്ലോ ........?

പ്രതിഫലനം

കാലത്തിന്റെ ദൂരതീരങളില്‍ നിന്നും
ഹ്രിദയ ബോധങ്ങളില്‍ ഉരഞ്ഞുകൂടിയ
ആര്യങ്ങളില്ലാത്ത
വാക്കുകളുടെ
നോവുകളുടെ
പ്രതിഫലനം


 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 License.